Posts

നീ എന്ന വിസ്മയം ഇല്ലാത്ത ഞാൻ

Image
"നഷ്ടത്തിന്റെ കണ്ണിരു കലർന്ന ഇഷ്ടപ്പെട്ടൊരോർമ്മയായി ഞാൻ നിന്നെയും ചേർത്ത് ഇതാ... സ്നേഹം അലിഞ്ഞു ചേരാറുള്ള രാവുകൾ ഇന്ന് എന്നെ തനിച്ചാക്കി നെഞ്ചുനുള്ളിൽ വേദനിപ്പിക്കുന്ന യമങ്ങളായി മാറി ഇരിക്കുന്നു.                     ഇനി ഈ യാമങ്ങളിൽ ചന്ദ്രനും നക്ഷത്രതേജസും പ്രകാശം നൽകാൻ മടിച്ചു നിൽക്കുമ്പോൾ... ഇരുട്ട് എന്ന ഇത് വരെ അറിയാതെ പോയെ പുതിയ സുഹൃത്ത്‌ കൂടെ കൂടുന്നു. എന്നും ഇനി താനേ കൂടെ കാണു എന്ന പോലെ. വെറും ഓർമകളിൽ മാത്രം ആയി ഞാൻ എന്ന വിരഹിത ഹൃദയം നീ എന്ന എന്റെ പ്രാണനെ ഒതുക്കി.                പാതിയിൽ മുറിച്ചിട്ട, പാതി മുറിഞ്ഞ വാക്കിന്റെ ആഴങ്ങളിൽ ആഴ്‌ന്നിറങ്ങി വീണ്ടും തളിരിടാൻ മധു പോലെ പെയ്ത് ഇറങ്ങുന്ന മഴതുള്ളികൾ തൻ തലോടലിൽ വീണ്ടും നിറമറ്റ ഓർമകളെ നിർവീര്യം ആക്കി മരവിച്ചുപോയ സ്വപ്‌നങ്ങൾ അത്രയും ഹൃദയത്തിൽ ഒതുക്കി വീണ്ടും ഒരു പുനർജ്ജന്മത്തിനായി തുടിക്കുന്ന ഞാൻ ..."

ഞാൻ എന്ന കാമുകൻ.

💕എന്റെ സ്നേഹം എന്നെ ഒരുപാട് ചിന്തിപിച്ചതും സ്നേഹിക്കാൻ പഠിപ്പിച്ചതും, പിന്നെ ഒരുപാട് കരയിപ്പിച്ചതും ആയ ഒരു പകൽ സ്വപ്നം...              ഒരു ഭംഗിയുള്ള  ചിത്രശലഭം പോലെ എന്റെ നെഞ്ചിനകത്തു കയറി കൂടി,  പറന്ന് പറന്നു ഒരായിരം വർണങ്ങൾ തൂകിയ ശലഭമേ...             ചിലപ്പോൾ കരയാനും,  ചിലപ്പോൾ ചിരിക്കാനും തോന്നിപ്പിക്കുന്ന ഒരുപാട് അർത്ഥമുള്ള ഒരു പുസ്തകം പോലെ... .  ജീവിതം ചിലപ്പോൾ ഒരു നെല്ലിക്ക പോലെ ആണ്. ആദ്യം പുളിക്കും പിന്നെ മധുരിക്കും എന്നാണല്ലോ !!. പക്ഷെ എല്ലാവരുടെയും ഇതുപോലെ ആവണം എന്നും ഇല്ല.               ചിലത് ഇങ്ങനെ ആണ്,  ഒരു ചാറ്റൽ മഴയിൽ കണ്ടു മുട്ടിയ  പ്രണയം മറ്റൊരു പെരുമഴയിൽ മൊത്തമായും എടുത്തു എവിടെയോ കൊണ്ടിട്ട മഴ വെള്ളം പോലെയാണ്.  ആ മഴ വെള്ളത്തിൽപെട്ട  പ്രണയവും ഒരു ചിത്രശലഭവും ഒരു പോലെയാണ്,  വെള്ളത്തിൽ അതിന്റ ചിറകുകൾ ഒട്ടി, പാറകനാകതെ ഏതോ മുക്കിൽ പോയി മറയുന്നത് പോലെ.               ഈയാം പാറ്റകളെ കണ്...