Posts

Showing posts from November, 2019

ഞാൻ എന്ന കാമുകൻ.

💕എന്റെ സ്നേഹം എന്നെ ഒരുപാട് ചിന്തിപിച്ചതും സ്നേഹിക്കാൻ പഠിപ്പിച്ചതും, പിന്നെ ഒരുപാട് കരയിപ്പിച്ചതും ആയ ഒരു പകൽ സ്വപ്നം...              ഒരു ഭംഗിയുള്ള  ചിത്രശലഭം പോലെ എന്റെ നെഞ്ചിനകത്തു കയറി കൂടി,  പറന്ന് പറന്നു ഒരായിരം വർണങ്ങൾ തൂകിയ ശലഭമേ...             ചിലപ്പോൾ കരയാനും,  ചിലപ്പോൾ ചിരിക്കാനും തോന്നിപ്പിക്കുന്ന ഒരുപാട് അർത്ഥമുള്ള ഒരു പുസ്തകം പോലെ... .  ജീവിതം ചിലപ്പോൾ ഒരു നെല്ലിക്ക പോലെ ആണ്. ആദ്യം പുളിക്കും പിന്നെ മധുരിക്കും എന്നാണല്ലോ !!. പക്ഷെ എല്ലാവരുടെയും ഇതുപോലെ ആവണം എന്നും ഇല്ല.               ചിലത് ഇങ്ങനെ ആണ്,  ഒരു ചാറ്റൽ മഴയിൽ കണ്ടു മുട്ടിയ  പ്രണയം മറ്റൊരു പെരുമഴയിൽ മൊത്തമായും എടുത്തു എവിടെയോ കൊണ്ടിട്ട മഴ വെള്ളം പോലെയാണ്.  ആ മഴ വെള്ളത്തിൽപെട്ട  പ്രണയവും ഒരു ചിത്രശലഭവും ഒരു പോലെയാണ്,  വെള്ളത്തിൽ അതിന്റ ചിറകുകൾ ഒട്ടി, പാറകനാകതെ ഏതോ മുക്കിൽ പോയി മറയുന്നത് പോലെ.               ഈയാം പാറ്റകളെ കണ്...