ഞാൻ എന്ന കാമുകൻ.
💕എന്റെ സ്നേഹം
എന്നെ ഒരുപാട് ചിന്തിപിച്ചതും സ്നേഹിക്കാൻ പഠിപ്പിച്ചതും, പിന്നെ ഒരുപാട് കരയിപ്പിച്ചതും ആയ ഒരു പകൽ സ്വപ്നം...
ഒരു ഭംഗിയുള്ള ചിത്രശലഭം പോലെ എന്റെ നെഞ്ചിനകത്തു കയറി കൂടി, പറന്ന് പറന്നു ഒരായിരം വർണങ്ങൾ തൂകിയ ശലഭമേ...
ചിലപ്പോൾ കരയാനും, ചിലപ്പോൾ ചിരിക്കാനും തോന്നിപ്പിക്കുന്ന ഒരുപാട് അർത്ഥമുള്ള ഒരു പുസ്തകം പോലെ... .
ജീവിതം ചിലപ്പോൾ ഒരു നെല്ലിക്ക പോലെ ആണ്. ആദ്യം പുളിക്കും പിന്നെ മധുരിക്കും എന്നാണല്ലോ !!. പക്ഷെ എല്ലാവരുടെയും ഇതുപോലെ ആവണം എന്നും ഇല്ല.
ചിലത് ഇങ്ങനെ ആണ്, ഒരു ചാറ്റൽ മഴയിൽ കണ്ടു മുട്ടിയ പ്രണയം മറ്റൊരു പെരുമഴയിൽ മൊത്തമായും എടുത്തു എവിടെയോ കൊണ്ടിട്ട മഴ വെള്ളം പോലെയാണ്. ആ മഴ വെള്ളത്തിൽപെട്ട പ്രണയവും ഒരു ചിത്രശലഭവും ഒരു പോലെയാണ്, വെള്ളത്തിൽ അതിന്റ ചിറകുകൾ ഒട്ടി, പാറകനാകതെ ഏതോ മുക്കിൽ പോയി മറയുന്നത് പോലെ.
ഈയാം പാറ്റകളെ കണ്ടിട്ടില്ലേയ് അവ വളരെ ഭംഗിയായി ചിറകുകൾ വിരിച് പതിയെ പതിയെ വെളിച്ചത്തിലേക്കു പറന്നുയരുന്നത്? അതെ പ്രഭയോടെ തന്നെ അവ കുറച്ചു സമയത്തിനുള്ളിൽ ആ ചിറകുകൾ നഷ്ട്ടപെട്ടവ മണ്ണിലേയ്ക്ക് വീഴുന്നത് തികച്ചു ദുഃഖപൂർണ്ണമാണ്. അത് പോലെ തന്നെയാണ് പ്രണയം. അത് ആദ്യം പറന്നുയരാൻ ശ്രമിക്കും. ചില ഭംഗിയുള്ള ആകർഷണം ഉള്ള പ്രകാശത്തിലേക്ക് ; അടുക്കുംതോറും അതിന്റെ വർണ്ണം കൂടി വരുന്നതായി തോന്നും. എന്നാൽ സാങ്കല്പികം എന്നപോലെ ആ വെളിച്ചത്തിലേക്ക് എത്തുന്നതിനു മുമ്പെയ് തന്റെ ചിറകുകൾ പൊഴിഞ്ഞു നിലത്തു വീണിരിക്കും. പിന്നെ ഉള്ള സമയം ചിലപ്പോൾ അതിന്റെ മടക്കം ആവാം എന്നന്നേക്കും ഉള്ള ഒരു മടക്കം. ഒരു -Silent Death___
"ചിലപ്പോൾ തല്ലി കൊല്ലാൻ
തോന്നും,
അതെ പോലെ തന്നെ കെട്ടി പിടിച്ചു ഉമ്മ വെയ്ക്കാനും തോന്നിപ്പിക്കുന്ന ഒരു പ്രത്യേക ഇഷ്ടം "
💓.
-a-true -lover--
Good
ReplyDeleteThanks
ReplyDeleteനന്ദി
Delete